18 February 2026, Wednesday

Related news

February 18, 2026
January 21, 2026
December 20, 2025
November 19, 2025
September 11, 2025
July 31, 2025
March 30, 2025
March 21, 2025
January 9, 2025
December 15, 2024

ആഗോളതലത്തിൽ പണിമുടക്കി യൂട്യൂബ്; ഹോംപേജിൽ എറർ മെസേജ്

Janayugom Webdesk
ലണ്ടൻ
February 18, 2026 8:10 am

ജനപ്രിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ആഗോളതലത്തിൽ പ്രവർത്തനരഹിതമായി. ബുധനാഴ്ച രാവിലെയാണ് സാങ്കേതിക തകരാറിനെത്തുടർന്ന് യൂട്യൂബ് സേവനങ്ങൾ തടസ്സപ്പെട്ടത്. അമേരിക്ക, കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഉപയോക്താക്കൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

യൂട്യൂബ് ഹോംപേജ് തുറക്കുമ്പോൾ എറർ മെസേജ് ആണ് കാണിക്കുന്നത്. സൈറ്റ് ഡൗൺ ആയ വിവരം പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. എന്നാൽ തകരാറിനുള്ള കൃത്യമായ കാരണം ഗൂഗിളോ യൂട്യൂബ് അധികൃതരോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സേവനങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.