ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. ഇന്ന് കൊല്ലം നിലയ്ക്കലിൽ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ച എസഎഫ്ഐ പ്രവർത്തകർക്ക് നേരെ കാറിൽനിന്നിറങ്ങി റോഡിൽ കുത്തിയിരുന്നുള്ള ഗവർണറുടെ പ്രതിഷേധത്തെ തുടർന്നുണ്ടായ നാടകീയ രംഗങ്ങൾക്ക് പിന്നാലെയാണ് നടപടി.
പ്രതിഷേധക്കാർ കാറിൽ അടിച്ചു എന്നാണ് ഗവർണർ പറയുന്നത്. ഇസഡ് പ്ലാസ് സുരക്ഷ അനുസരിച്ച് ഗവർണർക്കൊപ്പം പത്തിലേറെ കമാൻഡോകളും ബുള്ളറ്റ് പ്രൂഫ് വാഹനവ്യൂഹവും ഉണ്ടാകും.
നിലവിൽ കേരള പൊലീസിനാണ് ഗവർണർക്ക് സുരക്ഷ നൽകുന്നത്. ഇന്ന് പ്രതിഷേധിക്കാനെത്തിയവരെ തടഞ്ഞില്ല എന്ന് പറഞ്ഞ് പൊലീസിന് നേരെയും ഗവർണർ തട്ടിക്കയറിയിരുന്നു. പ്രതിഷേധിച്ച 17 പേർക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി കേസെടുത്തതിന്റെ എഫ്ഐആർ കണ്ടശേഷമാണ് റോഡിൽനിന്നും ഗവർണർ വാഹനത്തിൽ കേറിപോയത്. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടേയും ഓഫീസിൽനിന്നും ഉപരാഷ്ട്രപതി ജഗ് ദ്വീപ് ധൻഖറും രാജ്ഭവനിൽ വിളിച്ച് വിവരം തിരക്കിയതായി പറയുന്നു.
English Summary: Z plus security to the governor Arif Muhammad Khan
You may also like this video