Site icon Janayugom Online

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: യുപി പൊലീസിന് സുപ്രീം കോടതി വിമര്‍ശനം

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുമാസം കഴിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന ഉത്തര്‍ പ്രദേശ് പൊലീസിനെതിരെ സുപ്രീം കോടതിയുടെ വിമര്‍ശനം. യുപി പൊലീസിന്റെ പ്രവര്‍ത്തനശൈലിയുടെ പ്രതിബിംബമാണ് ഈ സംഭവമെന്ന് കോടതി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയെ കാണാതായ സംഭവത്തിന്റെ ഗൗരവവും അടിയന്തരപ്രാധാന്യവും മനസിലാക്കാതെയാണ് പൊലീസ് പെരുമാറിയതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

 


ഇതുംകൂടി വായിക്കാം:യുപി പൊലീസിന്റെ നടപടികളെ വിമർശിച്ച് കർണാടക ഹൈക്കോടതി


 

യുപിയിലെ ഗോരഖ്പൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ രണ്ട് മാസങ്ങള്‍ക്കുശേഷവും കണ്ടെത്താന്‍ യുപിയിലെ പൊലീസിന് കഴിയാത്തതിനെത്തുടര്‍ന്ന് സുപ്രീം കോടതി ഡല്‍ഹി പൊലീസിനോട് അന്വേഷണം ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

 


ഇതുംകൂടി വായിക്കാം:  ഓക്സിജനില്ലെങ്കിൽ ആല്‍മര ചുവട്ടില്‍ പോയിരിക്കണമെന്ന് യുപി പൊലീസ്


 

അന്വേഷണ രേഖകള്‍ യുപി പൊലീസ് വ്യാഴാഴ്ച കൈമാറുകയും തൊട്ടടുത്ത ദിവസം തന്നെ കൊല്‍ക്കത്തയില്‍വച്ച് ഡല്‍ഹി പൊലീസ് പെണ്‍കുട്ടിയെയും തട്ടിക്കൊണ്ടുപോയ ആളെയും കണ്ടെത്തുകയും ചെയ്തു. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, റിഷികേശ് റോയ്, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് യുപി പൊലീസിനെതിരെ വാക്കാല്‍ വിമര്‍ശനം നടത്തിയത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

Eng­lish sum­ma­ry; 13-year-old girl abduct­ed: Supreme Court slams UP police

You may also like this video;

Exit mobile version