Site iconSite icon Janayugom Online

പുതിയ എമ്പുരാനിൽ 24 വെട്ടുകൾ; നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയുടെ പേരും വെട്ടി

റീ എഡിറ്റിങ്ങ് എമ്പുരാനിൽ 17 ഭാഗത്തിന് പകരം 24 വെട്ടുകൾ ഉണ്ടാകുമെന്ന് വിവരം. ചിത്രത്തിലെ വില്ലൻറെ പേര് ബജ്രംഗി എന്നതിന് പകരം ബൽദേവ് എന്ന് മാറ്റി. സ്ത്രീകൾക്ക് എതിരായ അതിക്രമ ദൃശ്യങ്ങൾ ഒഴിവാക്കി. നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങൾ ഉപയോഗിച്ച് വാഹനങ്ങൾ പോകുന്ന രംഗവും ചിത്രത്തിൽ നിന്നും നീക്കം ചെയ്തു. ചിത്രത്തിലെ എൻഐയെക്കുറിച്ചുള്ള ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിലെ പൃത്വിരാജും അച്ഛനും തമ്മിലുള്ള രംഗങ്ങൾ ഒഴിവാക്കി. പുതിയ പതിപ്പ് ഉടൻ തിയറ്ററുകളിലെത്തും. 

നടൻ നന്ദുവിൻറെ മന്ത്രി കഥാപാത്രത്തിൻറെ ചില സംഭാഷങ്ങളും ചിത്രത്തിൽ നിന്ന് നീക്കം ചെയ്തു. പ്രധാന വില്ലൻ കഥാപാത്രവും സഹവില്ലനുമായുള്ള സംഭാഷണവും ഒഴിവാക്കിയിട്ടുണ്ട്. 

Exit mobile version