ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂർ ജില്ലയിലെ ബോഡേലി താലൂക്കിൽ 4 വയസുകാരിയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന അയൽവാസിയായ 42കാരൻ അറസ്റ്റിൽ. കുട്ടിയുടെ അമ്മ കേസ് കൊടുത്തപ്പോഴാണ് സംഭവം വെളിച്ചത്ത് വന്നതെന്ന് എഎസ്പി ഗൌരവ് അഗർവാൾ പറഞ്ഞു.
കൊല്ലപ്പെട്ട കുട്ടിയുടെ രക്തം ഇവരുടെ അയൽവാസിയായ ലാല ഭായ് തത്വി, അടുത്തുള്ള ക്ഷേത്രത്തിൻറെ പടികളിൽ ഒഴിച്ചതായി കണ്ടെത്തിയിരുന്നു. അതിനാൽത്തന്നെ ഇത് നരബലിയാകാമെന്നാണ് സംശയം.
ലാല ഭായ് തത്വി തന്നെയാണെന്്ന സ്ഥിരീകരിച്ച എഎസ്പി ഇയാളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും പറഞ്ഞു.

