Site icon Janayugom Online

രാ​ജ്യ​ത്ത് 6,984 പു​തി​യ കോ​വി​ഡ് ബാ​ധി​ത​ർ; 247 മരണം

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 6,984 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിച്ച് 247 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ൽ 87,562 പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 8,168 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 3,41,46,931 ആയി.

കേ​ര​ള​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. തൊ​ട്ടു​പി​ന്നി​ൽ മ​ഹാ​രാ​ഷ്ട്ര​യാ​ണ്. ഇ​വി​ടെ ഔ​ദ്യോ​ഗി​ക കോ​വി​ഡ് കേ​സു​ക​ൾ 684 മാ​ത്ര​മാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ 649 എ​ണ്ണ​വും ബം​ഗാ​ളി​ൽ 552 കേ​സു​ക​ളും ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​യ​ൽ സം​സ്ഥാ​ന​മാ​യ ക​ർ​ണാ​ട​ക​യി​ൽ 247 കേ​സു​കളാ​മാ​ണ് റി​പ്പോ​ർ​ട്ട് ചെയ്തിരിക്കുന്നത്.

eng­lish sum­ma­ry; 6,984 new covid case in india

you may also like this video;

Exit mobile version