ഇലക്ട്രിക് ചാർജിങ് സ്റ്റേഷനിൽ കാർ ഇടിച്ചു കയറി അമ്മക്കൊപ്പമുണ്ടായിരുന്ന 4 വയസുകാരന് ദാരുണാന്ത്യം. കോട്ടയം വഴിക്കടവിലെ ചാർജിങ് സ്റ്റേഷനിൽ ആയിരുന്നു സംഭവം. തിരുവനന്തപുരം നേമം സ്വദേശികളുടെ മകനായ ആര്യ മോഹനാണ് മരിച്ചത്. മുന്നോട്ടുവന്ന കാർ അമ്മയുടെയും മകന്റെയും ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ചാർജ് ചെയ്യാൻ കാർ നിർത്തിയിട്ട് ഇരിക്കുകയായിരുന്ന അമ്മയും മകനും. പാലാ പോളിടെക്നിക്ക് അധ്യാപികയായ അമ്മ ആര്യ മോഹൻ (30) പരുക്കുകളോടെ മാർ സ്ലീവ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.
ഇലക്ട്രിക് ചാർജിങ് സ്റ്റേഷനിൽ കാർ ഇടിച്ചു കയറി; അമ്മക്കൊപ്പമുണ്ടായിരുന്ന 4 വയസുകാരന് ദാരുണാന്ത്യം

