ആലപ്പുഴയിൽ സഹപാഠിയെ പീഡിപ്പിച്ച പ്ലസ്ടു വിദ്യാർത്ഥി അറസ്റ്റിൽ. ആലപ്പുഴ എഎൻരപുരം സ്വദേശി ശ്രീശങ്കർ ആമ് പൊലീസ് പിടിയിലായത്. അസൈൻമെൻറ് എഴുതാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് സഹപാഠിയായ 16കാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന് മുൻപ് സുഹൃത്തിനെ എയർഗൺ ചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ അന്ന് പ്രായപൂർത്തിയാകാത്തതിൻറെ പേരിൽ താക്കീത് നൽകി
വിട്ടയക്കുകയായിരുന്നു.
സഹപാഠിയെ പീഡിപ്പിച്ചു; പ്ലസ്ടു വിദ്യാർത്ഥി അറസ്റ്റിൽ

