ഡൽഹിയിലെ കോളജിൽ ക്ലാസ് മുറിയുടെ ഭിത്തിയിൽ ചാണകം പൂശി കോളജ് പ്രിൻസിപ്പൽ. ഇതിൻറെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഡൽഹിയിലെ ലക്ഷ്മിഭായ് കോളജിലാണ് സംഭവം. ഗവേഷണത്തിൻറ ഭാഗമായാണ് നടപടിയെന്നാണ് കോളജ് പ്രിൻസിപ്പൽ പ്രത്യുഷ് വത്സലയുടെ വിശദീകരണം.
ക്ലാസ് മുറികളിലെ ചൂട് കുറയ്ക്കാനുള്ള തദ്ദേശീയമായ രീതികൾ എന്ന പേരിൽ പ്രിൻസിപ്പൽ തന്നെയാണ് ഈ വീഡിയോ കോളജിലെ അധ്യാപകരുടെ ഗ്രൂപ്പിൽ പങ്ക് വച്ചത്. പ്രിൻസിപ്പലിൻറെ നടപടിക്കെതിരെ വിമർശനവുമായി കോളജിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്.

