22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

ഡൽഹിയിൽ ക്ലാസ് മുറിയിലെ ഭിത്തിയിൽ ചാണകം പൂശി കോളജ് പ്രിൻസിപ്പൽ

Janayugom Webdesk
ന്യൂഡൽഹി
April 14, 2025 7:03 pm

ഡൽഹിയിലെ കോളജിൽ ക്ലാസ് മുറിയുടെ ഭിത്തിയിൽ ചാണകം പൂശി കോളജ് പ്രിൻസിപ്പൽ. ഇതിൻറെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഡൽഹിയിലെ ലക്ഷ്മിഭായ് കോളജിലാണ് സംഭവം. ഗവേഷണത്തിൻറ ഭാഗമായാണ് നടപടിയെന്നാണ് കോളജ് പ്രിൻസിപ്പൽ പ്രത്യുഷ് വത്സലയുടെ വിശദീകരണം.

ക്ലാസ് മുറികളിലെ ചൂട് കുറയ്ക്കാനുള്ള തദ്ദേശീയമായ രീതികൾ എന്ന പേരിൽ പ്രിൻസിപ്പൽ തന്നെയാണ് ഈ വീഡിയോ കോളജിലെ അധ്യാപകരുടെ ഗ്രൂപ്പിൽ പങ്ക് വച്ചത്.  പ്രിൻസിപ്പലിൻറെ നടപടിക്കെതിരെ വിമർശനവുമായി കോളജിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.