കൊല്ലത്ത് അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു. കൊല്ലം കടപ്പാക്കട ഭാവന നഗർ വെപ്പാലുമൂട് പള്ളിപ്പുറത്തു വീട്ടിൽ ഫിലിപ്പ്(42) ആണ് മരിച്ചത്. ഫിലിപ്പിനെ കുത്തിയ മനോജ്, ജോണ്‍സണ്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസികളായ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതോടെ മനോജ് ഫിലിപ്പിനെ കുത്തുകയായിരുന്നു. ജോണ്‍സണ്‍, റാഫി,മനോജ് എന്നിവരും ഫിലിപ്പുമായാണ് തര്‍ക്കം ഉണ്ടായത്.
അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു

