Site iconSite icon Janayugom Online

ബുദ്ധി മാന്ദ്യമുള്ള പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതിക്ക് മുപ്പത്തിമൂന്നര വർഷം കഠിന തടവ്

ബുദ്ധി മാന്ദ്യമുള്ള കുട്ടിയെ വിവാഹ വാഗ്ദാനം നല്കി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് മുപ്പത്തിമൂന്നരവർഷം കഠിനതടവും, 4,75000/- രൂപ പിഴയും.ലോറി ഡ്രൈവറായ കണ്ണൂർ പരിയാരം മുറി താനൂർക്കര വീട്ടിൽ മുഹമ്മദ്ഷാഫിയ്ക്കാണ് ഹരിപ്പാട് അതിവേഗ കോടതി ജഡ്‌ജി ഹരീഷ് ശിക്ഷ വിധിച്ചത്. പ്രായത്തിനനുസൃതമായി ബുദ്ധി വികാസമില്ലാത്ത കുട്ടിയെ വിവാഹ വാഗ്ദാനം നല്കി കുട്ടിയുടെ 6.5 പവന്‍ ആഭരണവും വീടുപണിയ്ക്കായി സൂക്ഷിച്ചു വെച്ച 72000/- രൂപയും പ്രതി വഞ്ചിച്ച് കൈക്കലാക്കുകയും ബന്ധുക്കളുടെ അനുവാദമില്ലാതെ അതിജീവതയെ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടിൽ ലോഡ്‌ജിൽ പാർപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ് രഘു, അഡ്വ കെ രജീഷ് ‚ലെയ്‌സൺ ഓഫീസറായി എ എസ് ഐ വാണി പീതാബംരൻ എന്നിവർ ഹാജരായി.

Exit mobile version