Site iconSite icon Janayugom Online

വാഹനാപകടത്തിൽപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞ മദ്ധ്യ വയസ്ക്കൻ മരിച്ചു

വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞ മധ്യ വയസ്ക്കൻ മരിച്ചു.പുന്നപ്ര വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ പറവൂർ പനയകുളങ്ങര
പെരുമ്പാറ മടം പടിഞ്ഞാറെ വീട്ടിൽകുമാന്റെ മകൻരാജേഷ് (51)ആണ് മരിച്ചത്. ഇന്നലെ രാവിലെ 8 .30 ഓടെ ദേശിയ പാതയിൽപുന്നപ്ര പറവൂർ ജംഗ്ഷന് സമീപമായിരുന്നുഅപകടം.രാജേഷ് റേഷൻ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് ബൈക്കിൽ റോഡ് മുറിച്ച്കടക്കാൻ ശ്രമിക്കുന്നതിടയിൽ തെക്ക് ഭാഗത്ത് നിന്ന് അമിത വേഗതയിൽ വന്ന കാറിടിക്കുകയായിരുന്നു.തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽഎത്തിച്ചെങ്കിലും ഇന്ന് മരണം സംഭവിച്ചു.

Exit mobile version