വൃന്ദാവനിലെ താക്കൂര്‍ ബങ്കെ ബിഹാരി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തൻറെ 20 ലക്ഷം രൂപയുടെ ആഭരണങ്ങളടങ്ങിയ പഴ്സ് തട്ടിപ്പറിച്ച് കുരങ്ങ്. ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിയായ അഭിഷേക് അഗർവാളിൻറെ പഴ്സാണ് കുരങ്ങ് തട്ടിയെടുത്തത്.
പഴ്സ് തിരികെ വാങ്ങാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. സംഭവ സ്ഥലത്തെിയ പൊലീസ് മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്കൊടുവിൽ പഴ്സ് അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും കണ്ടെടുത്തു. ആഭരണങ്ങൾ പഴ്സിൽ തന്നെയുണ്ടായിരുന്നു. പൊലീസ് പഴ്സ് കുടുംബത്തിന് കൈമാറി.
ക്ഷേത്രത്തിൽ കുരങ്ങുകളുടെ ശല്യം രൂക്ഷമായി വരികയാണ്. ഇതിന് മുൻപും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

