24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

മധുരയിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തൻറെ 20 ലക്ഷം രൂപയുടെ ആഭരണങ്ങൾ കുരങ്ങ് തട്ടിപ്പറിച്ചു

Janayugom Webdesk
മധുര
June 7, 2025 6:10 pm

വൃന്ദാവനിലെ താക്കൂര്‍ ബങ്കെ ബിഹാരി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തൻറെ 20 ലക്ഷം രൂപയുടെ ആഭരണങ്ങളടങ്ങിയ പഴ്സ് തട്ടിപ്പറിച്ച് കുരങ്ങ്. ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിയായ അഭിഷേക് അഗർവാളിൻറെ പഴ്സാണ് കുരങ്ങ് തട്ടിയെടുത്തത്. 

പഴ്സ് തിരികെ വാങ്ങാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. സംഭവ സ്ഥലത്തെിയ പൊലീസ് മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്കൊടുവിൽ പഴ്സ് അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും കണ്ടെടുത്തു. ആഭരണങ്ങൾ പഴ്സിൽ തന്നെയുണ്ടായിരുന്നു. പൊലീസ് പഴ്സ് കുടുംബത്തിന് കൈമാറി. 

ക്ഷേത്രത്തിൽ കുരങ്ങുകളുടെ ശല്യം രൂക്ഷമായി വരികയാണ്. ഇതിന് മുൻപും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.