Site iconSite icon Janayugom Online

നാലാം വാർഷികത്തിന് ഒരു മാസം നീളുന്ന പരിപാടികൾ; ഏപ്രിൽ 21ന് തുടക്കം

ഇടതു മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു മാസം നീളുന്ന പരിപാടികൾ. ആഘോഷങ്ങൾ ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതല്‍ , സംസ്ഥാന ജില്ലാതലംവരെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഇതിനു പുറമേ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മേഖലാ അവലോകന യോഗങ്ങള്‍ നടത്തും. ജില്ലകളില്‍ പുരോഗമിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത് കണ്ടെത്തി പരിഹരിക്കുന്നതിനാണ് മേഖലാ അവലോകന യോഗങ്ങള്‍ നടത്തുന്നത്.

പരിപാടികളുടെ ഭാഗമായി എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രില്‍ 21ന് കാസര്‍കോട് നിന്ന് ആരംഭിച്ച് മേയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ ജില്ലാ സന്ദർശനം. വിവിധ ആനുകൂല്യങ്ങള്‍ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം സംഘടിപ്പിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ജില്ലാതല പ്രദര്‍ശന- വിപണന മേളകളുമുണ്ടാകും. 

Exit mobile version