പ്ലസ് വൺ വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വടക്കൻ പറവൂരിലാണ് സംഭവം. അഞ്ചുവഴി ആലുങ്കപറമ്പിൽ സുധാകരന്റെ മകൻ അമ്പാടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ലഹരി ഉപയോഗങ്ങളൊന്നും ഇല്ലാത്ത കുട്ടിയായിരുന്നു അമ്പാടിയെന്നും ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു
പഠന കാര്യങ്ങളിൽ സമർത്ഥനായിരുന്ന അമ്പാടി എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് സ്വന്തമാക്കിയിരുന്നു. ക്യാൻസർ രോഗിയായ അമ്പാടിയുടെ അമ്മയുടെ ചികിത്സയുടെ ഭാഗമായി അമ്മയും അച്ഛനും ഏറണാകുളത്തെ ആശുപത്രിയിൽ പോയി മടങ്ങിയെത്തുമ്പോൾ വീട് അ
ച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും മുറി തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നി അയൽക്കാരെ അറിയിച്ച് മുറി തുറന്നപ്പോഴാണ് തൂങ്ങ നിൽക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.
അമ്മയുടെ രോഗാവസ്ഥയി കുട്ടി വളരെയധികം ദുഃഖിതനായിരുന്നു. ഇത് തന്നെയാകാം ആത്മഹത്യക്ക് കാരണമെന്നാണ് കരുതുന്നത്.

