Site iconSite icon Janayugom Online

കൊല്ലത്ത് പള്ളിവളപ്പില്‍ സ്യൂട്ട്കേസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി; അന്വേഷണം ഊര്‍ജിതം

പള്ളിവളപ്പില്‍ സ്യൂട്ട്കേസിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ശരദമഠം സിഎസ്ഐ പള്ളി സെമിത്തേരിക്ക് സമീപമുള്ള പറമ്പില്‍
രാവിലെ ഒമ്പതു മണിയോടെയാണ് തലയോട്ടി അടക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു. പള്ളിസെമിത്തേരിയോടു ചേര്‍ന്ന് പൈപ്പിടാന്‍ കുഴിയെടുക്കുന്നതിനിടെയാണ് മണ്ണില്‍ കുഴിച്ചിട്ട നിലയിലുള്ള സ്യൂട്ട്കേസ് കണ്ടെത്തുന്നത്. പള്ളിയിലെ ജീവനക്കാര്‍ സ്യൂട്ട്കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന്റെ പല ഭാഗങ്ങളും ദ്രവിച്ച നിലയിലായിരുന്നു.

കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായവരെ പറ്റിയുള്ള വിവരങ്ങള്‍
പോലീസ് ശേഖരിക്കുന്നുണ്ട്. ആരെയെങ്കിലും കൊന്ന് സ്യൂട്ട്കേസിനകത്താക്കി കുഴിച്ചിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് പരിശോധനയ്ക്കു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.

Exit mobile version