കോതമംഗലത്ത് യുവാവായ സുഹൃത്തിനെ വീട്ടിൽ വിളിച്ചുവരുത്തി വിഷം നൽകി കൊന്ന സംഭവത്തിൽ യുവതി കസ്റ്റഡിയിൽ. മാതിരപ്പള്ളി മേലേത്തുമാലില്‍ അന്‍സില്‍ (38) മരിച്ച സംഭവത്തിലാണ് ചേലാട് സ്വദേശിനിയായ മുപ്പതുകാരിയെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്. അന്‍സിലിന്റെ ഭാഗത്തുനിന്ന് യുവതിക്ക് ചില ദുരനുഭവങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഇയാളെ വീട്ടിൽ വിളിച്ചുവരുത്തി വിഷം കലര്‍ത്തി നൽകിയതെന്നാണ് പൊലീസ് നൽകുന്ന സൂചന.
യുവാവായ സുഹൃത്തിനെ വീട്ടിൽ വിളിച്ചുവരുത്തി വിഷം നൽകി കൊന്നു; യുവതി കസ്റ്റഡിയിൽ

