Site iconSite icon Janayugom Online

ലഹരി വിരുദ്ധ ദിനത്തിൽ വിദേശമദ്യ വില്പന നടത്തിയ യുവാവ് അറസ്റ്റിൽ

കാർത്തികപ്പള്ളി പുതുക്കുണ്ടത്ത് ഹോട്ടൽ ബേബി ജംഗ്ഷന് സമീപം ലഹരി വിരുദ്ധ ദിനത്തിൽ മദ്യ വില്പന നടത്തിയ യുവാവ് അറസ്റ്റിൽ. ചിങ്ങോലി പന്ത്രണ്ടാം വാർഡിൽ നജീബ് മൻസിൽ മാജിദ്( 29) ആണ് പൊലീസിന്റെ പിടിയിലായത്. 500 മില്ലി ലിറ്റർ വീതമുള്ള 18 കുപ്പികളിലായി വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 9 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഇയാളിൽ നിന്നും പിടിച്ചെടുത്തു. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ലാൽ സി ബേബിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ ശ്രീകുമാർ, എഎസ്ഐ ഗോപകുമാർ, സീനിയർ സിപിഒ മാരായ ഇക്ബാൽ, വിനയചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version