കൊല്ലം ചെമ്മാംമുക്കില്‍ കാറില്‍ പോകുകയായിരുന്ന യുവതിയെയും യുവാവിനെയും തീ കൊളുത്തി. യുവതി കൊല്ലപ്പെട്ടു. കൊട്ടിയം തഴുത്തല സ്വദേശിനി അനിലയാണ് കൊല്ലപ്പെട്ടത്. കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സോണി പൊള്ളലേറ്റ് ചികിത്സയിലാണ്. അനിലയുടെ ഭര്‍ത്താവ് പത്മരാജനാണ് തീകൊളുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.