ഇന്ന് പുലര്‍ച്ചെ കുംഭമേളയ്ക്കിടെ നടന്ന ചടങ്ങിലെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയതായി സ്ഥലത്തെ സുരക്ഷാ മേല്‍നോട്ടം വഹിക്കുന്ന പൊലീസ് മോധാവി മാധ്യമങ്ങളോട് പറഞ്ഞു.
25 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായും 60 പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. നിരവധി ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

