നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപ് കുറ്റക്കാരൻ അല്ലെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
ആദ്യത്തെ 6 പ്രതികൾ മാത്രമാണ് കുറ്റക്കാരെന്ന് കോടതി വ്യക്തമാക്കി. സാഹചര്യ തെളിവില്ലെന്നും ദിലീപ് ഉള്‍പ്പെടെയുള്ള അവസാന നാല് പ്രതികളുടെ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും കോടതി വിലയിരുത്തി.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു; പൾസർ സുനി ഉള്‍പ്പെടെ ആദ്യത്തെ 6 പ്രതികൾ കുറ്റക്കാർ

