നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപും സുഹൃത്ത് ശരത്തും എറണാകുളം പ്രിൻസിപ്പിൽ സെഷൻസ് കോടതിയില്‍ ഹാജരായി.നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ കുറ്റപത്രം ഇരുവരെയും വായിച്ചു കേൾപ്പിച്ചു. അടച്ചിട്ട കോടതി മുറികളിലായിരുന്നു നടപടി. ദിലീപിനെതിരെ തെളിവു നശിപ്പിച്ചെന്നും സുഹൃത്ത് ശരത്ത് തെളിവുകൾ മറച്ചു വയ്ക്കാൻ ശ്രമിച്ചു എന്നുമാണ് തുടരന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം ഇരുവരോടും ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. കേസിന്റെ തുടർ വിചാരണ നവംബർ പത്തിന് ആരംഭിക്കും.
സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്നാണ് കേസിൽ തുടരന്വേഷണം ഉണ്ടായത്. പുതിയ കണ്ടെത്തലുകൾ ഇല്ലെന്ന ദിലീപിന്റെ വാദം കോടതി തള്ളി. 112 സാക്ഷികളും 300ൽ പരം അനുബന്ധ രേഖകളുമുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്.
English Summary: Actress assault case; Dileep appeared in the trial court
You may also like this video