27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

February 21, 2024
November 28, 2023
February 17, 2023
February 3, 2023
November 10, 2022
November 9, 2022
November 3, 2022
October 31, 2022
October 31, 2022
October 28, 2022

നടിയെ ആക്രമിച്ച കേസ്; ദിലീപ് വിചാരണ കോടതിയില്‍ ഹാജരായി

Janayugom Webdesk
കൊച്ചി
October 31, 2022 4:19 pm

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപും സുഹൃത്ത് ശരത്തും എറണാകുളം പ്രിൻസിപ്പിൽ സെഷൻസ് കോടതിയില്‍ ഹാജരായി.നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ കുറ്റപത്രം ഇരുവരെയും വായിച്ചു കേൾപ്പിച്ചു. അടച്ചിട്ട കോടതി മുറികളിലായിരുന്നു നടപടി. ദിലീപിനെതിരെ തെളിവു നശിപ്പിച്ചെന്നും സുഹൃത്ത് ശരത്ത് തെളിവുകൾ മറച്ചു വയ്ക്കാൻ ശ്രമിച്ചു എന്നുമാണ് തുടരന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം ഇരുവരോടും ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. കേസിന്റെ തുടർ വിചാരണ നവംബർ പത്തിന് ആരംഭിക്കും.
സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്നാണ് കേസിൽ തുടരന്വേഷണം ഉണ്ടായത്. പുതിയ കണ്ടെത്തലുകൾ ഇല്ലെന്ന ദിലീപിന്റെ വാദം കോടതി തള്ളി. 112 സാക്ഷികളും 300ൽ പരം അനുബന്ധ രേഖകളുമുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. 

Eng­lish Sum­ma­ry: Actress assault case; Dileep appeared in the tri­al court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.