കേരളത്തിൽ നിരോധനത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എസ്ഡിപിഐ ആയി മാറിയെന്നും ഇവരെ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കര്‍ശന നടപടിയെടുത്തിരുന്നു. അനുഭാവ ഉള്ളവര്‍ എസ്ഡിപിഐ പോലുള്ള പാര്‍ട്ടികളിലേക്ക് കുടിയേറിയിട്ടുണ്ട്. ഇവരെ നിരീക്ഷിച്ച് വരികയാണ്. രാജ്യത്ത് നർകോട്ടിക് ടെററിസം നടക്കുന്നുണ്ടെന്ന് അദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് വൻതോതിൽ വിദേശ രാസലഹരി എത്തുന്നു. പാകിസ്ഥാനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് സിന്തറ്റിക് ലഹരി ഒഴുക്കുന്നു. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കേരളത്തിലേക്കുള്ള ഡ്രഗ് ട്രാഫിക്കിനെതിരെ കേരള പൊലീസ് പദ്ധതി തയ്യാറാക്കുമെന്നും ഡിജിപി വ്യക്തമാക്കി.
നിരോധനത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എസ്ഡിപിഐ ആയി; നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍

