24 January 2026, Saturday

Related news

December 16, 2025
December 14, 2025
December 11, 2025
November 8, 2025
August 25, 2025
July 19, 2025
July 19, 2025
July 6, 2025
June 26, 2025
June 25, 2025

നിരോധനത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എസ്ഡിപിഐ ആയി; നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍

Janayugom Webdesk
തിരുവനന്തപുരം
July 19, 2025 9:24 pm

കേരളത്തിൽ നിരോധനത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എസ്ഡിപിഐ ആയി മാറിയെന്നും ഇവരെ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കര്‍ശന നടപടിയെടുത്തിരുന്നു. അനുഭാവ ഉള്ളവര്‍ എസ്ഡിപിഐ പോലുള്ള പാര്‍ട്ടികളിലേക്ക് കുടിയേറിയിട്ടുണ്ട്. ഇവരെ നിരീക്ഷിച്ച് വരികയാണ്. രാജ്യത്ത് നർകോട്ടിക് ടെററിസം നടക്കുന്നുണ്ടെന്ന് അദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് വൻതോതിൽ വിദേശ രാസലഹരി എത്തുന്നു. പാകിസ്ഥാനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് സിന്തറ്റിക് ലഹരി ഒഴുക്കുന്നു. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കേരളത്തിലേക്കുള്ള ഡ്രഗ് ട്രാഫിക്കിനെതിരെ കേരള പൊലീസ് പദ്ധതി തയ്യാറാക്കുമെന്നും ഡിജിപി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.