Site iconSite icon Janayugom Online

കാര്‍ഷിക വികസന ബാങ്ക് അഴിമതി: സിപിഐ പ്രതിഷേധ ധര്‍ണ്ണ നടത്തി

CPI dharnaCPI dharna

കാർഷിക ഗ്രാമവികസന ബാങ്ക് ഭരണ സമിതിയുടെ അഴിമതിയും പിൻവാതിൽ നിയമനവും വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ പത്തനംതിട്ട ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം സെക്രട്ടറി ഇൻ ചാർജ് ബി ഹരിദാസ് ഉദ്ഘാടനം ചെയ്തു. 

ലോക്കൽ അസി: സെക്രട്ടറി ശുഭാ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം സുഹാസ് എം ഹനീഫ്, സുരേഷ് ബാബു, സി സി ഗോപാലകൃഷ്ണൻ, എ ജെ റഫീക്ക്, മഞ്ചേഷ് കണ്ണങ്കര, എബിശാമുവേൽ, നുസൈഫാ നജീബ്,അനിജു,റഷീദ്, ഇക്ബാൽ അത്തിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. പൊന്നച്ചൻ, വി വി പ്രകാശ്, അജയ് രാജേഷ് ആനപ്പാറ, നജീബ്, ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: Agri­cul­ture Devel­op­ment Bank Scam: CPI staged protest dharna

You may also like this video

Exit mobile version