Site iconSite icon Janayugom Online

എഞ്ചിനിൽ തീപിടുത്ത മുന്നറിയിപ്പ്; പറന്നുയർന്ന എയർഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി

എഞ്ചിനിൽ തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ഇൻഡോറിലേക്ക് പോകുകയായിരുന്ന എയർഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. 

എ320 നിയോ വിമാനത്തിൻറെ ഒരു എഞ്ചിൻ ഓഫ് ചെയ്യുകയും വിമാനം സുരക്ഷിതമായി ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയും ചെയ്തതായി എയർഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.

രാവിലെ 6.15ഓടെ അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനത്തിൽ ഏകദേശം 90ഓളം ആളുകൾ ഉണ്ടായിരുന്നതായി വൃത്തങ്ങൾ പറയുന്നു. 

വിമാനം പരിശോധനക്കായി പിടിച്ചിട്ടിരിക്കുകയാണ്. യാത്രക്കാരെ സുരക്ഷിതമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് എയർ സേഫ്റ്റി റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ അറിയിച്ചിട്ടുണ്ടെന്ന് എയർലൈൻ അറിയിച്ചു.

Exit mobile version