Site iconSite icon Janayugom Online

വീട്ടിൽ ഊണിനൊപ്പം മദ്യവും; ഹോട്ടൽ ഉടമ എക്സൈസ് പിടിയിലായി

വീട്ടിൽ ഊണിനൊപ്പം മദ്യവും കച്ചവടം ചെയ്ത ഹോട്ടൽ ഉടമ പിടിയിൽ. കറിക്കാട്ടൂർ സ്വദേശിയായ തിരുവോണം ഹോട്ടലിന്റെ ഉടമ വി എസ് ബിജുമോൻ ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നും 76 കുപ്പി മദ്യം എക്സൈസ് പിടിച്ചെടുത്തു. മൂന്നിരട്ടി വിലക്കാണ് ഇയാൾ മദ്യം വിൽപ്പന നടത്തിയിരുന്നത്. വീടിന്റെ മുകളിലത്തെ നിലയിലെ രഹസ്യ അറകളിൽ നിന്നാണ് മദ്യം പിടിച്ചെടുത്തത്. 

Exit mobile version