കൊച്ചിയിൽ ഉണ്ടെങ്കിലും പരിപാടിയിലേക്ക് ക്ഷണിക്കാതെ ശശി തരൂരിനെ കൈയൊഴിഞ്ഞ് എറണാകുളം ഡിസിസി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എറണാകുളം ഡിസിസി സംഘടിപ്പിക്കുന്ന സമര സംഗമത്തില്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും അടക്കം പ്രധാന നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്. ഓൾ ഇന്ത്യ പ്രഫഷനല്‍ കോണ്‍ഗ്രസ് നടത്തുന്ന ഫോര്‍ അന്ന ഫോര്‍ ഓൾ എന്ന ക്യാംപെയ്ന്‍ പരിപാടിയും കൊച്ചിയിൽ നടക്കുന്നുണ്ട്. പ്രഫഷനല്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനായിരുന്നു തരൂര്‍. എന്നാൽ കെപിസിസി നേതൃത്വത്തിന്റെ നിർദേശമനുസരിച്ചാണ് തരൂരിനെ ഒഴിവാക്കിയത് എന്നാണ് സൂചന.
കൊച്ചിയിൽ ഉണ്ടെങ്കിലും പരിപാടിയിലേക്ക് ക്ഷണമില്ല; ശശി തരൂരിനെ കൈയൊഴിഞ്ഞ് എറണാകുളം ഡിസിസി

