ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്നുള്ള വിവാദത്തെ തുടർന്ന് എഎംഎംഎ ഭരണ സമിതി പിരിച്ചുവിട്ടു . പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെ മുഴുവൻ ഭാരവാഹികളുമാണ് രാജിവെച്ചത് . ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് ഭരണസമിതി പിരിച്ചുവിടാൻ തീരുമാനിച്ചത് . ഒന്നര മാസം മുൻപ് ചുമതലയേറ്റ ഭരണസമിതിയാണ് പടിയിറങ്ങിയത് . ഭാരവാഹികൾക്കെതിരെയുള്ള ലൈംഗിക ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് രാജിയെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ പറഞ്ഞു .
രണ്ട് മാസത്തിന് ശേഷം പൊതുയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും . 16 അംഗ ഭരണ സമിതിയാണ് രാജിവെച്ചത് . ക്ഷേമ പ്രവർത്തനങ്ങൾ ഒഴികെയുള്ള മറ്റ് പരിപാടികൾ നിർത്തിവെക്കാനും കമ്മറ്റി തീരുമാനിച്ചു . പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹൻലാൽ വ്യക്തമാക്കിയതോടെയാണ് ഭാരവാഹികൾ ഒന്നടങ്കം രാജിവെക്കുവാൻ തീരുമാനിച്ചത് .