കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങിയ എട്ടാം ക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു.തണ്ണീർമുക്കം പഞ്ചായത്ത് 6ാം വാർഡ് വാലയിൽ രതീഷ് — സീമ ദമ്പതികളുടെ മകൻ ആര്യജിത്ത് (13) ആണ് മരിച്ചത്. കോക്കോതമംഗലം സെന്റ്ആന്റണീസ് ഹൈസ്കൂളിലെ 8ാം ക്ലാസിൽ പഠിക്കുന്ന ആര്യജിത്ത് പരിക്ഷയ്ക്ക് പോകുവാനായി മറ്റ് നാല് സഹപാഠികളുമൊത്ത് 7-ാം വാർഡിലെ പഞ്ചായത്ത് കുളമായ കണ്ടംകുളത്തിൽ കുളിക്കുമ്പോഴാണ് ആഴത്തിലേയ്ക്ക് മുങ്ങിതാണത്.
കുളത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ആഴത്തിൽ കുഴിയെടുത്തതാണ് മുങ്ങി പോകാൻ കാരണം. ആര്യജിത്ത് വെള്ളത്തിൽ താഴുമ്പോൾ മറ്റുള്ളവർ ബഹളം ഉണ്ടാക്കിയതോടെ അയൽവാസികൾ ഓടിയെത്തി പുറത്ത് എത്തിച്ച് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരിച്ചു. മൃതദേഹം അരൂക്കുറ്റി ഗവ.ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. മുഹമ്മ പൊലീസ് മേൽ നടപടി സ്വീകരിച്ചു.
സഹോദരൻ: സൂര്യജിത്ത്