അന്ധകാരനഴി കടപ്പുറത്തിന് സമീപം അജ്ഞാത മൃതദേഹം അടിഞ്ഞു.
പട്ടണക്കാട് പഞ്ചായത്ത് 19ാം വാർഡിൽ ഇന്ന് രാവിലെയാണ് തീരത്ത് അടിഞ്ഞ നിലയിൽ കാണപ്പെട്ടത്.
ആഴ്ചകളോളം പഴക്കവും, പൂർണ്ണമായും അഴുകിയ നിലയിലുമാണ് കാണപ്പെട്ടത്. പുരുഷനോ-സ്ത്രീയോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ് മൃതദേഹം. അർത്തുങ്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഇൻക്വെസ്റ്റ് നടത്തിശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഏതെങ്കിലും സ്റ്റേഷൻ പരിധിയിൽ കാണാതായവരുടെ വിവരം ഉണ്ടെങ്കിൽ താഴെക്കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന്പൊലീസ് അറിയിച്ചു. 9497910160, 9446664520