Site iconSite icon Janayugom Online

പത്താം ക്ലാസ് പരീക്ഷക്ക് മദ്യവുമായി എത്തി; 4 വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകി സ്കൂൾ അധികൃതർ

പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തിയ 4 വിദ്യാര്‍ത്ഥികൾക്ക് കൗൺസിലിങ് നൽകാൻ ആറന്മുള പൊലീസ് തീരുമാനിച്ചു. പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ സ്കൂളിലാണ് ഇന്നലെ വിദ്യാർത്ഥികൾ മദ്യവുമായി എത്തിയത്. പരീക്ഷ എഴുതാൻ സ്കൂളിൽ രാവിലെ ഒരു വിദ്യാർത്ഥി മദ്യപിച്ചാണ് എത്തിയത്. 

സംശയം തോന്നിയ അധ്യാപകർ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോൾ മദ്യക്കുപ്പിയും ആഘോഷം നടത്താൻ ശേഖരിച്ച പതിനായിരത്തിൽപരം രൂപയും കണ്ടെടുത്തെന്നു പൊലീസ് പറഞ്ഞു. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനാണ് മദ്യം കൊണ്ടുവന്നത്. ഒരാളുടെ ബാഗില്‍ നിന്നു അമ്മൂമ്മയുടെ മോതിരം മോഷ്ടിച്ചു വിറ്റ 10,000 രൂപയും കണ്ടെത്തിയിരുന്നു. വിദ്യാർത്ഥികൾക്ക് മദ്യം ആര് വാങ്ങി നൽകി എന്നതിലടക്കം വിശദമായ പൊലീസ് അന്വേഷണം ഉണ്ടാകും.

Exit mobile version