Site iconSite icon Janayugom Online

ബൈക്കിനെച്ചൊല്ലി തര്‍ക്കം: കൊച്ചിയില്‍ അനുജന്‍ ജ്യേഷ്ഠനെ വെടിവച്ചുകൊന്നു

ബൈക്കിനെച്ചൊല്ലി തര്‍ക്കമുണ്ടായതിനുപിന്നാലെ ആലുവയില്‍ യുവാവ് ജ്യേഷ്ഠനെ വെടിവച്ചുകൊന്നു. ആലുവ എടയപ്പുറം തൈപറമ്പിൽ പോൾസൺ ആണ് അനുജന്റെ വെടിയേറ്റ് മരിച്ചത്. അനുജൻ ടി ജെ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാ‍ഴ്ച പുലര്‍ച്ചെ 12നാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. വീട്ടിലെ ബൈക്കുമായി ബന്ധപ്പെട്ട തര്‍ക്കവും പ്രശ്നങ്ങളും പിന്നാലെ പൊലീസിൽ നൽകിയ പരാതിയുമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് വിവരം.

തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് രാവിലെ പോൾസൻ അടിച്ചു തകർത്തിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതേചൊല്ലി ഉണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടിവെക്കുകയായിരുന്നു. ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം.

Eng­lish Sum­ma­ry: Argu­ment over bike: Anu­jan shot dead elder broth­er in Kochi

You may also like this video

Exit mobile version