Site iconSite icon Janayugom Online

തൃശൂർ കോർപറേഷനിലെ ബിജെപി സ്ഥാനാർത്ഥി നിർണയം പൊട്ടിത്തെറിയിലേക്ക്, 20 ഓളം പ്രാദേശിക ഭാരവാഹികൾ രാജിവെച്ചു; വിമതരും രംഗത്ത്

തൃശൂർ കോർപറേഷനിലെ ബിജെപി സ്ഥാനാർത്ഥി നിർണയം പൊട്ടിത്തെറിയിലേക്ക്. സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് 20 ഓളം പ്രാദേശിക ഭാരവാഹികൾ രാജിവെച്ചു. പല സീറ്റുകളിലും വിമതരും രംഗത്തെത്തുമെന്നാണ് സൂചന. ബിജെപി പ്രവർത്തകനായിരുന്ന സി ആർ സുജിത്ത് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. പാർട്ടിയിൽ നിന്നും ആർ സുജിത്ത് രാജിവെച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തി വ്യക്തമാക്കിയാണ് ആർ സുജിത്തിന്റെ രാജി. 

പത്മജ വേണുഗോപാലിന്റെ സമ്മർദ്ദത്തിൽ വാർഡിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയതിൽ പ്രതിഷേധിച്ചാണ് രാജി. വടൂക്കര 41 ഡിവിഷനിലാണ് ബിജെപി പ്രവർത്തകർ സ്ഥാനാർത്ഥിയെ നിർത്തിയത്. കോണ്‍ഗ്രസില്‍ നിന്നെത്തിയ പത്മജ വേണുഗോപാലിന്റെ സമ്മര്‍ദ്ദത്തില്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്ത് മത്സരിപ്പിക്കുന്നതിനാലാണ് വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതെന്നാണ് വിശദീകരണം.കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റും മുന്‍ കൗണ്‍സിലറുമായ സദാനന്ദന്‍ വാഴപ്പിള്ളിയാണ് ബിജെപി ഔദ്യോഗിക സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസില്‍ നിന്നെത്തിയ വ്യക്തിക്ക് സീറ്റ് വാങ്ങി നല്‍കിയത് പദ്മജ ഇടപെട്ടാണെന്നാണ് വിമതര്‍ ആരോപിക്കുന്നത്.

Exit mobile version