Site icon Janayugom Online

ടിടിഇ വിനോദിന്റെ കൊ ലപാതകം; വേദനാജനകം, പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് മുഖ്യമന്ത്രി

തൃശ്ശൂര്‍ വെളപ്പായയില്‍ റെയിൽവെ ടിടിഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ടത് ഏറെ വേദനാജനകമാമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വിനോദിന്റെ മരണം. പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ വിനോദിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പാട്‌ന സൂപ്പർ ഫാസ്റ്റ്‌ എക്‌സ്‌പ്രസിലെ ടിടിഇ ആയ കെ വിനോദ്‌ ചൊവ്വ വൈകിട്ട്‌ 7.30ന്‌ തൃശൂർ സ്‌റ്റേഷനും വടക്കാഞ്ചേരി സ്‌റ്റേഷനുമിടയിലുള്ള വെളപ്പായയിൽ വച്ചാണ്‌ കൊല്ലപ്പെട്ടത്‌. വെളപ്പായ റെയിൽവേ ഓവർ ബ്രിഡ്‌ജിന്‌ താഴെ ട്രാക്കിൽനിന്നാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ടിടിഇയുടെ ബുക്ക്‌, ബാഗ്‌ എന്നിവ മൃതദേഹത്തിനരികിൽ നിന്ന്‌ കണ്ടെടുത്തു. 

തള്ളിയിട്ട ഒഡീഷ സ്വദേശി രജനീകാന്തിനെ റെയിൽവേ പൊലീസ്‌ പാലക്കാട്ടുനിന്ന്‌ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ ഭിന്നശേഷിക്കാരനാണ്‌. പ്രതിയെ മറ്റ്‌ യാത്രക്കാർ ചേര്‍ന്നാണ് പിടികൂടുകയത്. തിരുവനന്തപുരം സ്വദേശിയായ വിനോദ്‌ എറണാകുളം മഞ്ഞുമ്മൽ കുണ്ടാപ്പാടം റോഡിലാണ്‌ താമസം.

എറണാകുളം സൗത്തിലെ ഡീസൽ ഷെഡ്‌ ജീവനക്കാരനായിരുന്ന വിനോദിന് റെയിൽവെയിലായിരുന്ന അച്ഛന്റെ മരണത്തെത്തുടർന്നാണ് ജോലി ലഭിച്ചത്. അടുത്തിടെയാണ്‌ ടിടിഇയായത്. ഭാര്യയുമായി പിരിഞ്ഞുകഴിയുകയാണ്‌. അമ്മ ലളിതയ്‌ക്കൊപ്പമാണ്‌ താമസം.

Eng­lish Summary:Assassination of TTE Vin­od; Painful, the CM said that the accused will get the pun­ish­ment he deserves
You may also like this video

Exit mobile version