Site iconSite icon Janayugom Online

ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍: ആര്‍എസ്എസിനും, ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് ഓര്‍ത്തഡോക്സ് സഭ

ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ആര്‍എസ്എസിനും, ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് ഓര്‍ത്തഡോക്സ്സഭ കാതോലിക്ക ബാവ. ക്രൈസ്കവരെയും മതന്യൂനപക്ഷങ്ങളെയും ആക്രമിക്കപ്പെടുന്ന വാര്‍ത്ത ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ പറഞ്ഞു. പിന്നിൽ ആര്‍ എസ് എസിന്റെ പോഷക സംഘടനകളായ ബജ്റംഗ്ദൾ, വിശ്വ ഹിന്ദു പരിഷത്തുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ ശരിയായ ബോധവത്കരണം വേണം.വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരെയുള്ള ആക്രമണങ്ങൾക്ക് പിന്നാലെ ക്രിസ്മസ് ആഘോഷം തടയാനും ശ്രമമാണ്. ഇനി പള്ളികൾക്ക് അകത്തേക്കും ആക്രമണമുണ്ടായേക്കാം. മത ഭ്രാന്തൻമാരെ നിയന്ത്രിക്കേണ്ടത് ഭരണാധികാരികളാണ്.ഭരണഘടന നൽകുന്ന സ്വതന്ത്ര്യം ആർക്കും നിഷേധിക്കാനാവില്ല. ഭരണാധികാരികൾ അക്രമണങ്ങൾ അപലിക്കാനോ എതിർക്കാനോ തയ്യാറാകുന്നില്ല. ഭരണാധികാരികൾ ഇതിനു പിന്തുണക്കുന്നതായി ന്യൂനപക്ഷങ്ങൾക്ക് തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version