വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിന് നേരെ ആക്രമണം. കൂടല്‍കടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അര കിലോമീറ്ററോളം വലിച്ചിഴച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ഞെട്ടിക്കുന്ന സംഭവം. ആക്രമണത്തില്‍ മാതന് അരയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. KL 52 H 8733 എന്ന കാറിലെത്തിയ ആളുകളാണ് മാതനെ ആക്രമിച്ചത്. പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
കൂടൽ കടവ് ചെക്ക് ഡാം കാണാൻ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തർക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാൻ കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.രണ്ട് കാറുകളിൽ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാർ പറയുന്നു.