Site iconSite icon Janayugom Online

ഉറങ്ങിക്കിടന്ന ഗൃഹനാഥനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ

casecase

വീടിനകത്ത് ഉറങ്ങിക്കിടന്ന ഗൃഹനാഥനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ. ഛത്തീസ്ഗഡ് ഫർസാഗാവോൺ സ്വദേശി മനോജ് സാഹു (42) നെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ചൊവ്വരയിലാണ് സംഭവം. വീട്ടിൽ കിടന്നുറങ്ങുകയായിരുന 78 കാരനെ മുറ്റത്ത് കിടന്ന മരക്കഷണമെടുത്ത് ആക്രമിക്കുകയായിരുന്നു. ഇൻസ്പെക്ടർ എസ് സനൂജ്, സബ് ഇൻസ്പെക് ടി. എസ് ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 

Eng­lish Sum­ma­ry: Attempt­ing to kill the head of the house­hold while he was sleep­ing: Non-gov­ern­ment work­er arrested

You may also like this video

Exit mobile version