അയർക്കുന്നം കൊലപാതകക്കേസിലെ പ്രതിയായ ബംഗാൾ സ്വദേശി സോണിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കോട്ടയം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അയർക്കുന്നം പൊലീസ് അപേക്ഷ സമർപ്പിച്ചത്. പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. കേസിൽ കൂടുതൽ ചോദ്യം ചെയ്യൽ, തെളിവെടുപ്പ് എന്നിവ ആവശ്യമുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ഭാര്യ അൽപ്പനയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചതിനെ തുടർന്നാണ് ഭർത്താവ് സോണി കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം നിർമ്മാണം നടക്കുന്ന വീടിന്റെ പുരയിടത്തിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു. അൽപ്പനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്കരിച്ചു.

