Site iconSite icon Janayugom Online

ആരോഗ്യ കാരണങ്ങൾ പറഞ്ഞുള്ള ജാമ്യാപേക്ഷ മെഡിക്കൽ ടൂറിസത്തിന്റെ ഭാഗം; വിമർശനവുമായി ഹൈക്കോടതി

ആരോഗ്യ കാരണങ്ങൾ പറഞ്ഞുള്ള പല ഉന്നതരുടെയും ജാമ്യാപേക്ഷ മെഡിക്കൽ ടൂറിസത്തിന്റെ ഭാഗമാണെന്ന വിമർശനവുമായി ഹൈക്കോടതി. ജയിലിന് പകരം ആശുപത്രിയിലേക്ക് പോകുന്നത് ആസ്വദിക്കുകയാണ് പലരുടെയും ഉദ്ദേശമെന്നും കോടതി ചൂണ്ടിക്കാട്ടി. ഓഫർ തട്ടിപ്പ് കേസ് പ്രതി കെ. എന്‍ ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് വിമര്‍ശനം.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പ്രൊസിക്യൂഷൻ അറിയിച്ചാല്‍ മാത്രം വാദം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കോടികളുടെ പതിവില തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സായ് ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാറിനെ ഈ മാസം 12 ന് കോടതി റിമാൻഡ് ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണന് നിരവധി പ്രമുഖരെ പരിചയപ്പെടുത്തി കൊടുത്തത് ആനന്ദകുമാറാണ്. അതിനാൽ നിർണായകമായ പല വിവരങ്ങളും ഇയാളിൽനിന്ന് പൊലീസിന് ലഭിക്കേണ്ടതുണ്ട്.

Exit mobile version