ബാങ്ക് തട്ടിപ്പ് കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ശനിയാഴ്ച സെൻട്രൻ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(സിബിഐ) റെയ്ഡ് നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
17,000 കോടിയിലധികം വരുന്ന ഒന്നിലധികം ബാങ്ക് വായ്പ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ഓഗസ്റ്റ് 5 ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അംബാനിയെ ഏകദേശം 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അതിന്ശേഷമാണ് സിബിഐയുടെ റയ്ഡ്.
റിലയൻസ് കമ്മ്യൂണിക്കേഷൻസുമായും അനിൽ അംബാനിയുമായും ബന്ധപ്പെട്ട ആറ് സ്ഥലങ്ങളിലാണ് റയ്ഡ് നടന്നത്.
ബാങ്ക് ഫണ്ടുകൾ എങ്ങനെ ദുരുപയോഗം ചെയ്തുവെന്നും വായ്പകൾ വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ എന്നും സ്ഥാപിക്കുന്നതിനായി നിർണായക രേഖകളും ഡിജിറ്റൽ തെളിവുകളും ശേഖരിക്കുക എന്നതാണ് ഇന്നത്തെ റെയ്ഡിന്റെ ലക്ഷ്യമെന്ന് വൃത്തങ്ങൾ അറിയിച്ചു.

