അനിൽ അംബാനിയുടെയും റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെയും (ആർകോം) പേരിലുള്ള വായ്പാ അക്കൗണ്ടുകൾ ‘ഫ്രോഡ്’ വിഭാഗത്തിലേക്ക് മാറ്റി ബാങ്ക് ഓഫ് ബറോഡ. അനിൽ അംബാനിയുടെ സ്ഥാപനങ്ങളിലെ വായ്പാ തട്ടിപ്പ് സംബന്ധിച്ച് ഇഡി അന്വേഷണം തുടരുന്നതിനിടയിലാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി റിലയൻസ് ഹൗസിങ് ഫിനാൻസ്, ആർകോം, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് എന്നീ കമ്പനികൾ എടുത്ത വായ്പകൾ സംബന്ധിച്ച് 13 ബാങ്കുകളിൽ നിന്നായി വിശദാംശങ്ങൾ തേടിയിരുന്നു. 17,000 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കപ്പെടുന്നത്.

