ബീഹാര്‍ പിഎസ്‌സി ചോദ്യപേപ്പര്‍ അട്ടിമറിയില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന് 48 മണിക്കൂര്‍ സമയം നല്‍കി പ്രതിഷേധക്കാര്‍.വിഷയത്തില്‍ ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിട്ടും പരീക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. ഇതോടെയാണ് പ്രതിഷേധക്കാര്‍ സര്‍ക്കാറിന് അന്ത്യശാസനം നല്‍കിയത്.
പുനഃപരീക്ഷ നടത്തുന്നതുള്‍പ്പെടെയുള്ള ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങളില്‍ ഉടന്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്നും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. അതേസമയം പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടാണ്ടായ പൊലീസ് നടപടിയിലും വിമര്‍ശനം ശക്തമാണ്.