Site iconSite icon Janayugom Online

മെഡിക്കല്‍ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകന് ജോലിയും കുടുംബത്തിന് 10 ലക്ഷവും ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകന് ജോലിയും കുടുംബത്തിന് 10 ലക്ഷവും ധനസഹായം പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം
ബിന്ദിവിന്റെ മകന് സര്‍ക്കാര്‍ ജോലിയും നല്‍കും. ആരോഗ്യമന്ത്രി വീണ ജോര്‍ജും മന്ത്രി വാസവനും ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. അടുത്ത കാബിനറ്റ് യോഗത്തിൽ തീരുമാനമെടുക്കുമെന്നാണ് മന്ത്രിമാര്‍ കുടുംബത്തെ അറിയിച്ചത്. 

ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. രോഗിയായ മകള്‍ക്ക് കൂട്ടിരിക്കാനായി ആശുപത്രിയില്‍ എത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു കെട്ടിടത്തിനടിയിൽപ്പെട്ട് മരിക്കുകയായിരുന്നു. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.

Exit mobile version