സിനിമയിൽ നീതിക്കുവേണ്ടിയുള്ള സമരം ഇപ്പോഴത്തെ വിധിയോടെ അവസാനിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതിജീവത ഉയർത്തിയ സത്യത്തിന്റെയും സ്ത്രീ സുരക്ഷയുടെയും പതാക ഇനി ഉയർത്തിപ്പിടിക്കാൻ സിനിമാരംഗത്തെ കൂടുതൽ കൂടുതൽ സ്ത്രീ പുരുഷന്മാർ രംഗത്തുവരും. അതിജീവതക്കും സിനിമയിലെ സ്ത്രീ അവകാശങ്ങളുടെയും കൂടെയായിരിക്കും സിപിഐ എന്നും നിലകൊള്ളുക. ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെങ്കിൽ അവർക്ക് ശക്തിപകർന്നവർ ആരെന്ന ചോദ്യം ബാക്കി നിൽക്കുന്നു. പ്രോസിക്യൂഷൻ ഭാഗം തുടർന്നും നടത്തുന്ന നിയമ പോരാട്ടങ്ങളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്നുതന്നെയാണ് കേരള ജനത വിശ്വസിക്കുന്നത്. ഏറ്റവും ജനപ്രിയ കലയായ സിനിമാരംഗത്തെ സ്ത്രീകൾ നേരിടുന്ന ദുരവസ്ഥയിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. അവരുടെ അഭിമാന സംരക്ഷണം സിനിമാലോകത്തിന്റെ കർത്തവ്യമാണെന്ന് ബോധ്യപ്പെടുത്താൻ അതിജീവതയുടെ സമരം മൂലം കഴിഞ്ഞുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിനിമയിൽ നീതിക്കുവേണ്ടിയുള്ള സമരം ഇപ്പോഴത്തെ വിധിയോടെ അവസാനിക്കുന്നില്ലെന്ന് ബിനോയ് വിശ്വം

