കണ്ണൂരിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ അക്രമം ജനാധിപത്യ സംസ്കാരത്തിന് നിരക്കുന്നതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മന്ത്രിമാരെ ആക്രമിച്ചുകൊണ്ടും പരിക്കേല്‍പ്പിച്ചുകൊണ്ടുമുള്ള സമരാഭാസങ്ങൾ സംസ്ഥാനത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല. എൽഡിഎഫ് സർക്കാരിന്റെ കീഴിൽ കേരളത്തിലെ പൊതുജനാരോഗ്യ രംഗം നേടിയത് അത്ഭുതകരമായ വികാസമാണ്. ഈ വസ്തുതയെ അക്രമ സമരങ്ങൾ കൊണ്ട് മറയ്ക്കാൻ കഴിയില്ല. സ്ത്രീ കൂടിയായ ആരോഗ്യമന്ത്രിയെ വ്യക്തിപരമായി ലക്ഷ്യം വച്ചുകൊണ്ട് നിരന്തരമായി നടത്തുന്ന അക്രമങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണം. അക്രമത്തെ തള്ളിപ്പറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറുണ്ടോ എന്നും ബിനോയ് വിശ്വം ചോദിച്ചു.
അക്രമം അപലപനീയം: ബിനോയ് വിശ്വം

