25 February 2026, Wednesday

Related news

February 25, 2026
February 25, 2026
February 25, 2026
February 25, 2026
February 25, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 21, 2026

അക്രമം അപലപനീയം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
February 25, 2026 10:41 pm

കണ്ണൂരിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ അക്രമം ജനാധിപത്യ സംസ്കാരത്തിന് നിരക്കുന്നതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മന്ത്രിമാരെ ആക്രമിച്ചുകൊണ്ടും പരിക്കേല്‍പ്പിച്ചുകൊണ്ടുമുള്ള സമരാഭാസങ്ങൾ സംസ്ഥാനത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല. എൽഡിഎഫ് സർക്കാരിന്റെ കീഴിൽ കേരളത്തിലെ പൊതുജനാരോഗ്യ രംഗം നേടിയത് അത്ഭുതകരമായ വികാസമാണ്. ഈ വസ്തുതയെ അക്രമ സമരങ്ങൾ കൊണ്ട് മറയ്ക്കാൻ കഴിയില്ല. സ്ത്രീ കൂടിയായ ആരോഗ്യമന്ത്രിയെ വ്യക്തിപരമായി ലക്ഷ്യം വച്ചുകൊണ്ട് നിരന്തരമായി നടത്തുന്ന അക്രമങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണം. അക്രമത്തെ തള്ളിപ്പറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറുണ്ടോ എന്നും ബിനോയ് വിശ്വം ചോദിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.